
അബൂദബി: അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ നല്‍കണമെന്ന് അബൂദബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. പണത്തിന്റെ പേരില്‍ രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും അയച്ച സര്‍ക്കുലറിലാണ് അബൂദബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരോട് ഉടന്‍ പണം ആവശ്യപ്പെടാനോ, ഇന്‍ഷൂറന്‍സിന്റെ പേരില്‍ ചികില്‍സ താമസിപ്പിക്കാനോ പാടില്ല. അബൂദബിയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇന്‍ഷൂറന്‍സ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാന്‍ ബാധ്യസ്ഥരാണ്.
ഇന്‍ഷൂറന്‍സ് കാലാവധി തീര്‍ന്നു എന്ന പേരില്‍ അല്‍ഐനിലെ രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ എട്ട് വയസുകാരന്‍ മകന്‍ മരിച്ചു എന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ നിര്‍ദേശം എന്നത് ശ്രദ്ധേയമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.