
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബൈക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പരിശോധനാ കാമ്പയിന്‍ ആരംഭിക്കുന്നു. ഡെലിവറി ജീവനക്കാര്‍ വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ഭക്ഷണ സാധനങ്ങളും പലചരക്കുകളും ബൈക്കില്‍ വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നവവര്‍ ഗതാഗത നിയമം പാലിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്നതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഹെല്‍മെറ്റ് ധരിക്കാതിരിക്കുക ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിക്കുക. റെഡ് സിഗ്‌നല്‍ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇത്തരക്കാരില്‍ കൂടുതല്‍ കണ്ടുവരുന്നതായാണ് പരാതി. കാമ്പയിനിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നതും ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കുകയാണ്.
ആറ് ഗവര്‍ണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി. രാജ്യത്ത് ബൈക്ക് അപകടങ്ങള്‍ പത്തുവര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്നതായാണ് ആശുപത്രി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.