Currency

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ മഴ ശക്തമായി; സ്‌കൂളുകള്‍ക്ക് അവധി

സ്വന്തം ലേഖകന്‍Tuesday, December 17, 2019 10:41 am

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. ദമ്മാം അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, ഹഫര്‍ ബാത്തിന്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളകെട്ടുകള്‍ കൊണ്ടു നിറഞ്ഞു. പ്രവിശ്യയിലെ പ്രധാന റോഡുകളിലും വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ മുതല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.

തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ട്രാഫിക് സിഗനലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്കയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും രാത്രികാല യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മധ്യ പ്രവിശ്യയിലും മഴ തുടരുകയാണ്. ശക്തമായ മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x