Currency

അബൂദബിയില്‍ ട്രാഫിക് ഫൈനില്‍ വന്‍ ഇളവ്; ബ്ലാക്ക് പോയന്റിലും ശിക്ഷയിലും ഇളവ് ബാധകം

സ്വന്തം ലേഖകന്‍Thursday, December 19, 2019 11:23 am

അബൂദബി: ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും.

ഈ മാസം 22 ന് ശേഷമുള്ള പിഴകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കും. 60 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവുണ്ടാകും. 60 ദിവസത്തിന് ശേഷം പിഴയടച്ചാല്‍ 25 ശതമാനം ഇളവുണ്ടാകുമെന്നും അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍മസ്‌റൂഇ അറിയിച്ചു.

22ന് മുമ്പുള്ള മുഴുവന്‍ ബ്ലാക്ക് പോയന്റുകളും കാര്‍പിടിച്ചെടുക്കേണ്ട കേസുകളും ഒഴിവാക്കും. എന്നാല്‍, അപകടകമരായ കുറ്റങ്ങള്‍ക്കുള്ള പിഴ ഇതില്‍ ഉള്‍പ്പെടില്ല. കോടതിയോ പബ്ലിക് പ്രോസിക്യൂഷനോ വിധിച്ച പിഴകളിലും ഇളവുണ്ടാവില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x