Currency

ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് ആദ്യ വിമാന സര്‍വീസിന് വെള്ളിയാഴ്ച തുടക്കം

സ്വന്തം ലേഖകന്‍Thursday, December 19, 2019 12:20 pm

റിയാദ്: സൗദിയിലെ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് ഗോ എയര്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് ഒരു വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിലും പ്രത്യേക ഓഫറുകളോടും കൂടിയാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത്.

രാവിലെ 6.55ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം 8.55ന് ദമ്മാമില്‍ എത്തും. തിരിച്ച് 9.55ന് കണ്ണൂരിലേക്കും പറക്കും. പ്രത്യേക നിരക്ക് ഇളവോട് കൂടിയാണ് സര്‍വീസ് ആരംഭിക്കുന്നത്. 499 റിയാലിന് വണ്‍വേയും 999 റിയാലിന് ടൂവേ സര്‍വീസും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ക്രിസ്മസ്, പുതുവല്‍സര ആഘോഷ സീസണിലും നിരക്കിളവ് ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x