
കുവൈത്ത് സിറ്റി: ആറു രാജ്യക്കാര്‍ക്ക് കുവൈത്ത് ഏര്‍പ്പെടുത്തിയ വിസാവിലക്ക് തുടരാന്‍ തീരുമാനിച്ചു. പാകിസ്താന്, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന് എന്നീ രാജ്യക്കാര്‍ക്കാണ് നിയന്ത്രണം ബാധകമാവുക. സന്ദര്‍ശക വിസക്കും തൊഴില്വിസക്കും നിയന്ത്രണം ബാധകമാണ്. അതേസമയം നേരത്തെയുള്ളവര്‍ക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല. സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ആറു രാജ്യക്കാര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ പ്രത്യേകാനുമതി വേണം.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവര്‍ണറേറ്റിലേയും താമസകാര്യ ഓഫിസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് കുവൈത്ത് നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.