Currency

ക്ലീന്‍ ജലീബ് പദ്ധതി; ഒരുമാസത്തിനിടെ പൂട്ടിയത് 500 കടകള്‍

സ്വന്തം ലേഖകന്‍Sunday, December 22, 2019 11:18 am

കുവൈത്ത് സിറ്റി: ക്ലീന്‍ ജലീബ് പദ്ധതിയുടെ ഭാഗമായി ഒരുമാസത്തിനിടെ പ്രദേശത്തെ 500 അനധികൃത കടകള്‍ അടപ്പിച്ചു. 1000ലേറെ കടകള്‍ക്ക് നോട്ടിസ് നല്‍കിയതായും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ജലീബിനെ എല്ലാ അര്‍ഥത്തിലും ശുദ്ധീകരിക്കുന്ന പദ്ധതി നവംബര്‍ 17നാണ് ആരംഭിച്ചത്. അനധികൃത താമസക്കാരായ 175 പേരെ പിടികൂടി. അവരില്‍ 76പേരെ നാടുകടത്തി. വഴിവാണിഭത്തിന് 172 പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

പൊതുസ്ഥലം കയ്യേറിയതിനെതിരെയും നടപടികള്‍ ശക്തമാക്കി. റോഡിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ നീക്കുന്ന പദ്ധതിയും വ്യാപകമായി തുടരുന്നുണ്ട്. ടയറുകള്‍, ആക്രികള്‍ തുടങ്ങി കെട്ടിടനിര്‍മാണ അവശിഷ്ടങ്ങളും കെട്ടിടങ്ങളില്‍ നിന്ന് ഒഴിവാക്കിയ ഫര്‍ണിച്ചര്‍ ഭാഗങ്ങളും ഉള്‍പ്പെടെ വഴിയോരങ്ങളില്‍ തള്ളിയ നിലയിലായിരുന്നു ജലീബ് അല്‍ ഷുയൂഖ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x