
മസ്കത്ത്: ഒമാനിലെ വിവിധ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി കണക്കുകള്‍. 2019 ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കു പ്രകാരം 14.80 ദശലക്ഷം യാത്രക്കാരാണ് വിമാന മാര്‍ഗം ഒമാനിലെത്തിയത്.
സുല്‍ത്താനേറ്റിലെ മസ്കത്ത് ഇന്റര്‍നാഷണല്‍, സലാല, സോഹര്‍, ദുകം എയര്‍പോര്‍ട്ടുകളില്‍ നിന്നായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ശേഖരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരണ കണക്കുകള്‍ പുറത്തുവിട്ടു. മസ്കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5.4 ശതമാനം ഉയര്‍ന്ന് ഒക്ടോബര്‍ അവസാനത്തോടെ 13.38 ദശലക്ഷം യാത്രക്കാരായി. ഈ വര്‍ഷം 10 മാസ കാലയളവില്‍ മസ്കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം 89,365 ആയിരുന്നു.
അതേസമയം, മൊത്തം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2019 ഒക്ടോബര്‍ അവസാനത്തോടെ 6.3 ശതമാനം ഉയര്‍ന്ന് 12.43 ദശലക്ഷം യാത്രക്കാരിലെത്തി. എന്നാല്‍ മസ്കത്ത് എയര്‍പോര്‍ട്ടിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 2019 ഒക്ടോബര്‍ അവസാനത്തോടെ 9.2 ശതമാനം ഇടിഞ്ഞ് 8,779 വിമാനങ്ങളില്‍ എത്തി. 2018 ലെ ഇതേ കാലയളവിലെ കണക്ക് പ്രകാരം 9,667 സര്‍വീസുകളായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.