
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്ര പരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പ്രചനന കാലം പരിഗണിച്ച് ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെ ഏഴു മാസത്തേക്കാണ് വിലക്ക്. ഈ കാലയളവില്‍ കുവൈത്തിന്റെ കടല്‍ ഭാഗങ്ങളില്‍ നിന്ന് ചെമ്മീന്‍ പിടിക്കുന്നതും പ്രാദേശിക ചെമ്മീന്‍ വില്‍ക്കുന്നതും നിയമലംഘനമായി കണക്കാക്കും.
കുവൈത്ത് കാര്‍ഷിക- മത്സ്യവിഭവ വികസന അതോറിറ്റി ഡയറക്ടര്‍ ശൈഖ് മുഹമ്മദ് യൂസുഫ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത ചെമ്മീന്‍വേട്ട പിടികൂടുന്നതിന് ജനുവരി ഒന്ന് മുതല്‍ കടലില്‍ നിരീക്ഷണം ശക്തമാക്കും. അറേബ്യന്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. വര്‍ഷത്തില്‍ 1000 ടണ്‍ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയില്‍ എത്താറുണ്ടെന്നാണ് കണക്ക്.
കുവൈത്ത് സമുദ്രപരിധിയില്‍ നിന്നുള്ള ചെമ്മീന്‍ വരവ് നിലക്കുന്നതോടെ അടുത്ത ഏഴുമാസക്കാലം സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്ക് മതി ചെമ്മീന് ആണ് വിപണിയില്‍ ഉണ്ടാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.