Currency

അബുദാബി എയര്‍പോര്‍ട്ട് റോഡ് നാല് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

സ്വന്തം ലേഖകന്‍Friday, December 27, 2019 10:37 am

അബുദാബി: നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായുള്ള നിയന്ത്രണം അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ്. ഈ സമയങ്ങളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

ഇത് സംബന്ധിച്ചുള്ള വിശദമായ അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x