
റിയാദ്: സൗദി അറേബ്യയില്‍ പുതുവത്സര ആഘോഷത്തിന് അനുമതിയില്ലെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ആഘോഷത്തിന് അനുമതി നല്കി എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹുറൈംലക്ക് സമീപം മല്‍ഹമില്‍ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതി നല്‍കിയെന്ന രീതിയിലാണ് ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇത്തരം പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവര്‍ണറേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.