Currency

മക്ക-മദീന അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു; ദിവസവും പതിനാറ് സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Tuesday, December 31, 2019 1:02 pm

മക്ക: മക്ക- മദീന അല്‍ ഹറമൈന്‍ ട്രെയിന്‍ ജനുവരി മുതല്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു. ശീതകാല അവധി പ്രമാണിച്ച് എല്ലാ ദിവസവും പതിനാറ് സര്‍വീസുകള്‍ നടത്തും. ജനുവരി മൂന്ന് മുതല്‍ 25 വരെയാണ് പുതിയ സര്‍വീസുകള്‍. രാവിലെ എട്ടിനും രാത്രി 11നും ഇടയില്‍ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക. ജിദ്ദയില്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ വഴിയാണ് സര്‍വീസുകള്‍.

നിലവില്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്. ജിദ്ദയിലെ സുലൈമാനിയ റെയില്‍വേ സ്റ്റേഷന്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് മൂന്നു മാസത്തോളമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഈ മാസം18നാണ് സര്‍വീസ് പുനരാരംഭിച്ചത്. സുലൈമാനിയ റെയില്‍വേസ്റ്റേഷന്‍ തുറക്കുന്നത് വരെ ജിദ്ദയിലെ യാത്രകാര്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഒന്നാംനമ്പര്‍ ടെര്‍മിനലില്‍ വഴിയാണ് യാത്ര ചെയാനാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x