
മസ്‌കത്ത്: ശര്‍ഖിയ എക്‌സ്പ്രസ് ഹൈവേയില്‍ ഭാഗിക ഗതാഗതത്തിന് അനുമതി. വാദി ഹലഖിലേക്ക് നീളുന്ന പാതയില്‍ ബിദ്ബിദിനും കാമില്‍ വാഫിക്കും ഇടയിലുള്ള 191 കിലോമീറ്റര്‍ ഭാഗമാണ് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി തുറന്നുകൊടുക്കുന്നത്. ജനുവരി 20ഓടെ ഭാഗികമായി തുറന്നുകൊടുക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. ഭാഗികമായി റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.
ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഈ ഭാഗം ഉപയോഗിക്കാന്‍ അനുവാദമുണ്ടാവൂ എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ കാലയളവ് അവസാനിക്കുന്നതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്കും ഇതുവഴി സഞ്ചരിക്കാനുള്ള അനുമതി നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.