Currency

സൗദിയില്‍ ഗതാഗത നിയമ ലംഘകര്‍ക്ക് ബ്ലാക്ക് പോയിന്റ്; പുതിയ നിയമം വരുന്നു

സ്വന്തം ലേഖകന്‍Monday, January 6, 2020 11:00 am

ജിദ്ദ: സൗദിയില്‍ പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമ ലംഘകര്‍ക്ക് ബ്ലാക്ക് പോയിന്റ് സംവിധാനം നിലവില്‍ വരുന്നു. ഡ്രൈവിങ് കാര്യക്ഷമമാക്കുന്നതിന് അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഈ സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും. ആദ്യ ലംഘനം നടന്ന് മൂന്ന് വര്‍ഷത്തിനകം 90 പോയിന്റ് ഒരാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിഷ്‌കാരം.

ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കേസുകളും പരാതികളും പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. ഓരോ ലംഘനങ്ങളുടെയും തീവ്രതയനുസരിച്ചാണ് പോയിന്റുകള്‍ ചേര്‍ക്കപ്പെടുക. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണ പൊതു സുരക്ഷയെ അപകടത്തിലാക്കുന്ന നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പരമാവധി പോയിന്റുകള്‍ ഉപയോഗിച്ച് പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍, ഡ്രൈവര്‍ ജയില്‍ ശിക്ഷയോ ഇരട്ടി പിഴയോ നേരിടേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x