Currency

നവംബർ അവസാനത്തോടെ കുവൈറ്റിൽ കൊടുംതണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻTuesday, October 4, 2016 12:51 pm

നവംബര്‍ 25 മുതൽ തണുപ്പിനെ പ്രധിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ ഡോ. സാലിഹ് അല്‍ ഉജൈരിയാണ് അറിയിച്ചിരിക്കുന്നത്.

കുവൈറ്റ് സിറ്റി: രാജ്യത്ത് നവംബർ അവസാനത്തോടെ കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങുമെന്ന് മുന്നറിയിപ്പ്. നവംബര്‍ 25 മുതൽ തണുപ്പിനെ പ്രധിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ ഡോ. സാലിഹ് അല്‍ ഉജൈരിയാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത ഏതാനും ആഴ്ചകൾ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറിലെ അവസാന ആഴ്ച മുതൽ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു തുടങ്ങും. രാജ്യത്ത് കൊടുംശൈത്യം വരുന്നതിനു മുന്നോടിയായി അടുത്ത മാസം പകുതിയോടെ ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ബുധനാഴ്ചമുതൽ ശീതക്കാറ്റ് ഉണ്ടാകും, ഇത് മൂലം അന്തരീക്ഷ ഊഷ്മാവ് കുറയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x