Currency

സൗദിയില്‍ റെന്റ് എ കാര്‍ സേവനം ഓണ്‍ലൈനിലാക്കുന്നു; പദ്ധതി ഒരു മാസത്തിനകം ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, January 10, 2020 11:42 am

റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ വാടകക്കെടുക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. റെന്റ് എ കാര്‍ സേവനം ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള പോര്‍ട്ടല്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി മാജിദ് അല്‍സഹ്റാനി പറഞ്ഞു. രാജ്യത്തെ എസ്.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ സേവനത്തിനുള്ള ഏകീകൃത കരാര്‍ അന്തിമ ഘട്ടത്തിലാണ്.

നിയമം നടപ്പാക്കുന്നതിന് മുമ്പായി ഈ റെന്റ് എ കാര്‍ രംഗത്തെ വിദഗ്ധരുമായി അതോറിറ്റി വിഷയം ചര്‍ച്ച ചെയ്യും. ട്രക്കുകള്‍ ഓണ്‍ലൈന്‍ വഴി വാടകക്കെടുക്കുന്ന സംവിധാനം രണ്ടാം ഘട്ടത്തിലാണ് പ്രാബല്യത്തില്‍ വരുക. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാടകക്ക് നല്‍കാനാവില്ല. ഉപയോഗ യോഗ്യമല്ലാത്തതോ സുരക്ഷാപ്രശ്‌നങ്ങളില്‍ പെട്ടതോ ആയ വാഹനങ്ങളും സേവനത്തില്‍നിന്ന് ഒഴിവാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x