
കുവൈത്ത് സിറ്റി: അബ്ദലി അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗം ഇറാഖിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി കൊണ്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇറാഖിലെ സംഘര്‍ഷ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് നടപടി. അതേസമയം, സാധന സാമഗ്രികളുമായി ട്രക്കുകള്‍ അബ്ദലി അതിര്‍ത്തി പിന്നിടുന്നതിന് തടസ്സമില്ല. വിമാന മാര്‍ഗം പോവുന്നതിനും വരുന്നതിനും തടസ്സമില്ലെങ്കിലും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
പൗരന്മാരുടെയും ബിദൂനികളുടെയും സുരക്ഷ ഉദ്ദേശിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സംഘര്‍ഷാവസ്ഥ മാറി ഇറാഖ് സാധാരണ നിലയിലായാല്‍ വിലക്ക് നീക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാഖില്‍ നിന്ന് വരുന്ന ട്രക്കുകള്‍ കര്‍ശനമായി പരിശോധിച്ചാണ് കുവൈത്തിലേക്ക് കടത്തിവിടുന്നത്. സ്ഫോടക വസ്തുക്കളും കള്ളക്കടത്തും തടയാനാണിത്.
സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി കുവൈത്ത് എയര്‍വേയ്സ് ഇറാഖിലേക്കുള്ള വിമാന സര്‍വീസ് കഴിഞ്ഞ ആഴ്ച താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാന്- അമേരിക്ക സംഘര്‍ഷ സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. സ്ഥിതി വിലയിരുത്തിയ ശേഷം സര്‍വ്വീസ് പിന്നീട് പുനരാരംഭിക്കുമെന്നു കുവൈത്ത് എയര്‍വേയ്സ് അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.