Currency

സംസം കിട്ടാന്‍ ഇനി ഓണ്‍ലൈനില്‍ പണമടയ്ക്കണം

സ്വന്തം ലേഖകന്‍Tuesday, January 14, 2020 11:27 am

റിയാദ്: സംസം വെള്ളം കുപ്പികളില്‍ കിട്ടാന്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ പണമടയ്ക്കണം. നേരിട്ട് പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത് നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രം. സൗദി നാഷനല്‍ വാട്ടര്‍ കമ്പനിയുടെ കീഴില്‍ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നല്‍കുന്നതിനാണ് ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കിയത്.

കിങ് അബ്ദുല്ല സംസം പ്രൊജക്റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്രകാരമാക്കിയത്. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉള്‍പ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളില്‍ മദാ, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി മാത്രമേ പണം സ്വീകരിക്കൂ. അതേസമയം വിദേശത്ത് നിന്നെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഇങ്ങനെ വരുന്ന തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ബാങ്ക് അക്കൗണ്ടോ ഓണ്‍ലൈനായി പണമടക്കാനുള്ള സംവിധാനമോ ഉണ്ടാവില്ല എന്ന കാരണാത്താലാണ് ഇളവ് നല്‍കുന്നത്.

രാജ്യത്തെ പണമിടപാടുകളെല്ലാം പരമാവധി ഡിജിറ്റലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സംസം വിതരണത്തിലും പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x