
ദോഹ: ഖത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയം വിവിധ സേവനങ്ങള്‍ക്കായി അവതരിപ്പിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ അമേര്‍നി കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. അഞ്ച് വിഭാഗങ്ങളിലായുള്ള സര്‍വീസുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. തൊഴില്‍ റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ സര്‍വീസിലെ സവിശേഷത.
വിവിധ റിക്രൂട്ട്മെന്റ് കമ്പനികളാല്‍ വഞ്ചിതരായവര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. കൂടാതെ പാര്പ്പിടകാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വീട് വാങ്ങല്‍ – ഉടമസ്ഥാവകാശ അഭ്യര്‍ത്ഥന, വാടക അലവന്‍സ് ഫോളോ അപ്പ്, ഇന്‍സ്റ്റാള്‍മെന്റ് ഒഴിവാക്കല്‍ അഭ്യര്‍ത്ഥന, ലേബര്‍ റെസിഡന്‍സി വിപുലീകരണം, സ്ഥാപന ഇടപാടുകള്‍, സ്ഥാപനത്തിന്റെ സമഗ്ര സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയും ‘അമേര്ണി’ ആപ്ലിക്കേഷന്റെ ഇ-സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍ അന്വേഷകര്‍ക്കുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഭവന വായ്പ അഭ്യര്‍ത്ഥന, ആവശ്യമുള്ള ആളുകള്‍ക്കുള്ള വീട് അഭ്യര്‍ത്ഥന, സാമൂഹിക സുരക്ഷ എന്നിവയാണ് മറ്റ് സേവനങ്ങള്‍. വിവിധ സേവനങ്ങളും പരാതികള്‍ സമര്‍പ്പിക്കലും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നാണ് പുതിയ ആപ്പിന്റെ പ്രധാന സവിശേഷതയെന്ന് അധികൃതര്‍ അറിയിച്ചു. ഐഫോണ്‍ ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ഇംഗ്ലീഷ് അറബി ഭാഷകളില്‍ ആപ്പില്‍ സേവനങ്ങള്‍ ലഭ്യമമാണ്. പുതുതായി ഉള്‍പ്പെടുത്തിയ സര്‍വീസുകളോടെ മൊത്തം മുപ്പത്തിമൂന്ന് സേവനങ്ങളാണ് അമേര്‍നി ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.