Currency

റീ-എന്‍ട്രി വിസ അടിച്ച ശേഷം രാജ്യം വിട്ടു പോകാത്തവര്‍ വിസ റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, January 19, 2020 6:37 pm

റിയാദ്: സൗദിയില്‍ റീ-എന്‍ട്രി വിസ അടിച്ച ശേഷം രാജ്യം വിട്ടു പോകാത്തവര്‍ റീ-എന്‍ട്രി റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയില്‍ നിന്ന് പുറത്ത് പോയി തിരിച്ച് വരാനായി റീ-എന്‍ട്രി വിസ അടിച്ച ശേഷം ഏതെങ്കിലും കാരണം കൊണ്ട് രാജ്യം വിട്ട് പോകാന്‍ സാധിക്കാതെ വന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കുക.

വിസയില്‍ രാജ്യം വിടാനായി രേഖപ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്ക് മുമ്പായി റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വരും. ഒരിക്കല്‍ അടിച്ച റീ-എന്‍ട്രി വിസയില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതികള്‍ വരുത്തുന്നതിനോ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനോ അനുവാദമില്ല. നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ സാധിക്കാതെ വന്നാല്‍ റീ-എന്‍ട്രി വിസ റദ്ദ് ചെയ്ത്, ആവശ്യം വരുന്ന സമയത്ത് വീണ്ടും പുതിയ റീ-എന്‍ട്രി വിസക്കായി ഫീസ് അടച്ച് അപേക്ഷിക്കുക മാത്രമാണ് വഴി.

റീ എന്‍ട്രി റദ്ദാക്കുന്നതോടെ നേരത്തെ അടച്ച ഫീസ് തിരിച്ച് ലഭിക്കുകയില്ല. ഓണ്‍ലൈന്‍ സേവനമായ അബ്ഷിറിലൂടെ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x