
കുവൈത്ത് സിറ്റി: കേടുവന്നതും നഷ്ടപ്പെട്ടതുമായ ഡ്രൈവിങ് ലൈസന്‍സിനു പകരം ലൈസന്‍സ് നല്‍കുന്നതും കുവൈത്തില്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഈ സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കുന്നത് ഏതാനും മാസം മുന്‍പ് ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു.
വിവിധ കേന്ദ്രങ്ങളിലെ കിയോസ്‌കുകള്‍ വഴിയാണു അവ നല്‍കുന്നത്. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ലൈസന്‍സിനായി ഓഫിസുകളില്‍ എത്തുന്നവരുടെ തിരക്ക് ഇല്ലാതായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.