Currency

അബുദാബിയില്‍ കെട്ടിട വാടക കുറയുന്നു; 15 ശതമാനം വരെ ഇടിവ്

സ്വന്തം ലേഖകന്‍Saturday, January 25, 2020 1:41 pm

അബുദാബി: അല്‍റീം ഐലന്‍ഡ് ഉള്‍പ്പെടെ അബുദാബിയിലെ പ്രധാന സ്ഥലങ്ങളില്‍ കെട്ടിട വാടക കുറയുന്നു. സാദിയാത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, അല്‍റീഫ്, കോര്‍ണിഷ്, ഖാലിദിയ, മുഷ്‌റിഫ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും വാടക നിരക്ക് കുറഞ്ഞത്. വിവിധ സ്ഥലങ്ങളുടെ പ്രാധാന്യം അനുസരിച്ച് 5 മുതല്‍ 15 ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്.

അതേസമയം റീം ഐലന്‍ഡ്, സാദിയാത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, കോര്‍ണിഷ്, അല്‍റീഫ്, ഖലീഫ സിറ്റി എന്നീ സ്ഥലങ്ങളിലെ താമസ കെട്ടിടങ്ങള്‍ക്കാണ് ഇപ്പോഴും ആവശ്യക്കാരുള്ളത്. ഫ്‌ളാറ്റുകള്‍ക്ക് റീം ഐലന്‍ഡിലും വില്ലകള്‍ക്ക് അല്‍റീഫിലുമാണ് ആവശ്യക്കാര്‍ കൂടുതലെന്നു ഓണ്‍ലൈന്‍ പോര്‍ട്ടലായ ബയാത് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയതായി സിഇഒ ഹൈദര്‍ അലി ഖാന്‍ പറഞ്ഞു.

എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 4.6 ശതമാനമാണ് റിയല്‍എസ്റ്റേറ്റ് സംഭാവനയെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കി ആഗോള നിക്ഷേപകരെ എമിറേറ്റിലേക്കു ആകര്‍ഷിച്ചതിന്റെ ഗുണമാണിതെന്നും സൂചിപ്പിച്ചു. അല്‍റീം, സാദിയാത് ഐലന്‍ഡുകളില്‍ നല്‍കിയ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടികളില്‍ ഒട്ടേറെ വിദേശികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x