അബുദാബി: പകര്‍ച്ചവ്യാധി രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിവിധ സ്‌കൂളുകള്‍ വഴി രക്ഷിതാകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എമിറേറ്റിലെ സ്‌കൂളുകളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ ബെയ്ജിങ്, ജപ്പാനിലെ നഗോയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വെയ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അബുദാബി ഹെല്‍ത് അതോറിറ്റി, ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, അയാട്ട എന്നിവയുടെ നിര്‍ദേശാനുസരമായിരിക്കും സേവനം പുനഃസ്ഥാപിക്കുക. ഇത്തിഹാദിന്റെ മറ്റു സര്‍വീസുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.