
അബൂദബി: അബൂദബിയിലെ ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു. അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്‍ടാവ്എയര്‍ എയര്‍ഫിനാന്‍സ് എന്നിവക്കാണ് 3.67 ശതകോടി ദിര്‍ഹത്തിന് 38 വിമാനങ്ങള്‍ വില്‍ക്കുന്നത്. ഇത്തിഹാദ് ഇപ്പോള്‍ ഉപയോഗിക്കുന്ന ബോയിങ് 777-300 ERS, എയര്‍ബസ് A 330-300, A 300-200 എന്നീ വിമാനങ്ങളാണ് വില്‍ക്കുന്നത്.
കമ്പനിയുടെ വിമാനശേഖരം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. ഈവര്‍ഷം ശേഖരത്തിലെത്തുന്ന ബോയിങ് 777-300 ERS വിമാനങ്ങള്‍ കമ്പനിക്ക് തന്നെ പാട്ടത്തിന് നല്‍ക്കുന്ന സംവിധാനമുണ്ടാക്കും. അടുത്തവര്‍ഷം എത്തുന്ന A 330 വിമാനങ്ങള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കും. ഇവ യാത്രാവിമാനമായോ, ചരക്ക് വിമാനമായോ ഉപയോഗിക്കാന്‍ കഴിയുന്ന വിധമാകും പാട്ടത്തിന് കൈമാറുക.
ഇത്തിഹാദിന്റെ കൈവശമുള്ള വിമാനങ്ങള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും, ആധുനിക സാങ്കേതിക സൗകര്യമുള്ളതുമാക്കാന്‍ ലക്ഷ്യമിട്ടാണ് വില്‍പനയെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡോഗ്ലാസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.