
അബൂദബി: യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. ഇവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചമാണെന്ന് അധികൃതര്‍ വിലയിരുത്തി.
നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കുന്നു. രോഗിയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യത്തിനു വെളിയില്‍ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരുകയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍നിന്ന് യു.എ.ഇയിലെത്തിയ വയോധിക കഴിഞ്ഞ ദിവസം കൊറോണ രോഗബാധയില്‍നിന്ന് പൂര്‍ണമുക്തി നേടിയിരുന്നു. ഇവരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.