അബൂദബി: യു.എ.ഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ഹോം വര്‍ക്ക് ഇല്ല. സ്‌കൂളുകള്‍ ഗൃഹപാഠം നല്‍കുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. യു.എ.ഇയിലെ 256 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഹോം വര്‍ക്കിന് നിരോധനം വിലവില്‍ വരിക. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അബൂദബിയിലെ 233 സ്‌കൂളുകളിലും ദുബായിലെ 23 സ്‌കൂളുകള്‍ക്കുമാണ് ഇത് ബാധമകാവുക. ഈ മാസം 16 മുതല്‍ ഹോംവര്‍ക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വരും.
പഠനത്തിന് പുറമെ കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പിരിയഡുകള്‍ ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി നിജപ്പെടുത്തും. 50 മിനിറ്റ് പഠനവും അഞ്ച് മിനിറ്റ് മാനസീകോല്ലാസം നല്‍കുന്ന പ്രവൃത്തികളുമുണ്ടാകും. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തി വികാസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.