
ന്യൂഡല്‍ഹി: ഇന്‍ഡിഗോ നാല് ദിവസത്തെ പ്രത്യേക വാലന്റൈന്‍ ഡേ സെയില്‍ പ്രഖ്യാപിച്ചു. ആഭ്യന്തര റൂട്ടുകളില്‍ വെറും 999 രൂപ മുതലുള്ള ടിക്കറ്റുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാണ്. ഈ ഓഫറിന് കീഴില്‍ ഇന്‍ഡിഗോ ഡിസ്‌കൗണ്ട് നിരക്കില്‍ 10 ലക്ഷം സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വില്‍പനയ്ക്ക് കീഴിലുള്ള ടിക്കറ്റുകള്‍ 2020 ഫെബ്രുവരി 11 നും ഫെബ്രുവരി 14 നും ഇടയില്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം മാര്‍ച്ച് 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം. ബുക്കിംഗ് തീയതി കഴിഞ്ഞ് കുറഞ്ഞത് 15 ദിവസമെങ്കിലും കഴിഞ്ഞായിരിക്കണം യാത്രാ തീയതി തിരഞ്ഞെടുക്കേണ്ടത്.
എച്ച്ഡിഎഫ്‌സി പേസാപ്പ് വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 1000 രൂപ വരെ അല്ലെങ്കില്‍ 15% അധിക ക്യാഷ്ബാക്ക് ലഭിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് വഴി ബുക്കിംഗ് ചെയ്യുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കില്‍ 1500 രൂപ വരെയും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ ഇഎംഐ പേയ്മെന്റുകളില്‍ 12 ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കില്‍ 5,000 രൂപ വരെയും അധിക ഇളവുകള്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.