Currency

സൗദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിച്ചാല്‍ പിടിവീഴും; ക്യാമറകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Thursday, February 13, 2020 11:07 am

റിയാദ്: സൗദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡുകളില്‍ നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നത് ഇനി മുതല്‍ സൗദിയില്‍ ക്യാമറയില്‍ പതിയും. ഒപ്പം അവസാന നിമിഷം റോഡിലെ മുന്നറിയിപ്പ് ഹമ്പുകളിലൂടെ വാഹനം കടന്നാലും ക്യാമറ പിടിക്കും. അപകടകരമായ ഡ്രൈവിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാക്ക് അലക്ഷ്യമായി തെറ്റിക്കുന്നതും അപകടകരമായ മറികടക്കലും ക്യാമറ തത്സമയം പിടിക്കും. റോഡിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x