
റിയാദ്: സൗദിയില്‍ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് റീട്ടെയില്‍ സ്ഥാപനങ്ങളിലാണെന്ന് തൊഴില്‍ മന്ത്രാലയം. ചില്ലറ വ്യാപാര മേഖലയില്‍ വിവിധ തൊഴിലുകളിലായി 20 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ഓണ്‍ലൈന്‍ വ്യപാരം ചില്ലറ വ്യാപാര മേഖലക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രി പറഞ്ഞു.
റിയാദില്‍ നടന്ന റീട്ടെയില്‍ ലീഡേഴ്സ് സര്‍ക്കിളിന്റെ ആറാമത് സമ്മേളനത്തില്‍ സംസാരിക്കവെയാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക വിപ്ലവം, ഡിജിറ്റല്‍ പരിവര്‍ത്തനം, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ കാരണങ്ങളാല്‍ ചില്ലറ വില്‍പന മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതേസമയം ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.
ജീവനക്കാരെ നിയമിച്ച് പരിശീലനം നല്‍കുക, നിക്ഷേപകര്‍ക്ക് ഇളവുകള്‍ നല്‍കുക, പ്രത്യേക മേഖലകളിലും ലോജിസ്റ്റിക് സോണുകളിലും നിക്ഷേപകര്‍ക്ക് ഇളവുകളും പിന്തുണയും നല്‍കുക തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.