
ദോഹ: റെഡ് ലൈനില്‍ അല്‍വഖ്റ സ്്റ്റേഷനുമായി ബന്ധപ്പെടുത്തി ദോഹ മെട്രോ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് പ്രഖ്യാപിച്ചു. എം133 ഫീഡര്‍ ബസ് അല്‍വഖ്റ രണ്ടാംനമ്പര്‍ പ്രവേശന കവാടത്തില്‍ നിന്നും പുറപ്പെടും. ഈ മാസം 16 മുതല്‍ തുടങ്ങുന്ന സര്‍വീസ് വുഖൈര്‍ നോര്‍ത്ത് മേഖലയിലേക്കായിരിക്കും. എസ്ദാന്‍ മാള്‍, അല്‍വഖ്റ ആശുപത്രി, എസ്ദാന്‍ 18, 21, 22, 23, 24 കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളിലേക്ക് സൗജന്യമായി യാത്രക്കാരെ എത്തിക്കും.
തിരക്കേറിയ സമയങ്ങളില്‍ ഓരോ 15 മിനിറ്റ്കൂടുമ്പോഴും തിരക്കില്ലാത്ത സമയങ്ങളില്‍ ഓരോ 20 മിനിറ്റ് കൂടുമ്പോഴും എം 133 ബസ് സര്‍വിസ് നടത്തും. മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാര്‍ക്ക് സുഗമമായും സൗജന്യമായും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതാണ് മെട്രോലിങ്ക് ഫീഡര്‍ ബസ് സര്‍വിസ്.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തുന്നതിനായി ബസ് സര്‍വിസ് വിപുലീകരിച്ചിരിക്കുന്നത്. നിര്‍ദിഷ്്ട സ്റ്റോപ്പുകളില്‍ മാത്രമായിരിക്കും ഫീഡര്‍ ബസുകളുണ്ടാകുക. ദോഹ മെട്രോ സ്്റ്റേഷനുകളില്‍ നിന്ന് രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ യാത്രക്കാര്ക്ക്് ആദ്യ, അവസാന മൈല്‍ കണക്റ്റിവിറ്റി നല്കുന്ന ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോലിങ്ക്. ബസുകളിലെ യാത്ര സൗജന്യമാണ്. ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാത്രി 11.07നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അര്‍ധരാത്രി 12.07നുമായിരിക്കും സ്റ്റേഷനില്‍ നിന്നും അവസാന ബസ് പുറപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.