
അബുദാബി: യുഎഇയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പതായി. ഇതില്‍ 3 പേര് രോഗം പൂര്‍ണമായി മാറി ആശുപത്രി വിട്ടിരുന്നു.
37 വയസ്സുള്ള ചൈനക്കാരനാണ് ഏറ്റവും ഒടുവില്‍ രോഗബാധിതനായതെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യക്കാരായ ഓരോരുത്തരും 4 ചൈനക്കാരുമാണ് നിലവില്‍ ചികിത്സയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.