
അബുദാബി: ഹോംസ്റ്റേകള്‍ക്ക് 6% ടൂറിസം ഫീസ് ഏര്‍പ്പെടുത്തി അബുദാബിയില്‍ ഹോളിഡേ ഹോംസ് നിയമം പരിഷ്‌കരിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവാരം അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലോകോത്തര ടൂറിസം നഗരമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.
എല്ലാ സഞ്ചാരികള്‍ക്കും മികച്ച സൗകര്യം ഉറപ്പാക്കാനാകും. ഹോട്ടല്‍, ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സീസണ്‍ സമയത്ത് താമസ സൗകര്യം കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കാനാണ് ഹോം സ്റ്റേകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതു മുതലെടുത്ത് അംഗീകൃതമല്ലാത്ത വില്ലകളിലും മറ്റും താമസിപ്പിക്കുന്ന പ്രവണത ഒഴിവാക്കാനാണ് നിയമം കര്‍ശനമാക്കിയത്.
സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നവര്‍ ലൈസന്‍സ് എടുത്തിരിക്കണം. ഇതുസംബന്ധിച്ച പോര്‍ട്ടല്‍ വൈകാതെ നിലവില്‍ വരുമെന്നും ആവശ്യക്കാര്‍ക്ക് info@dctabudhabi.ae ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും ഡിസിടി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.