Currency

ഗോ എയര്‍ ഓഫര്‍: വെറും 957 രൂപയ്ക്ക് വിമാന ടിക്കറ്റ്

സ്വന്തം ലേഖകന്‍Wednesday, February 26, 2020 12:34 pm

ന്യൂഡല്‍ഹി: ബജറ്റ് കാരിയറായ ഗോ എയറില്‍ വെറും 957 രൂപയ്ക്ക് ടിക്കറ്റ്. പുതിയ വില്‍പ്പനയ്ക്ക് ‘ഗോ എയര്‍ ഗോ ഫ്‌ലൈ സെയില്‍’ എന്നാണ് എയര്‍ലൈന്‍ പേര് നല്‍കിയിരിക്കുന്നത്. ഗോ എയറിന്റെ ഏറ്റവും പുതിയ ഓഫറിനായുള്ള ബുക്കിംഗ് ഫെബ്രുവരി 24 ന് ആരംഭിച്ചു. ഫെബ്രുവരി 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 3 ദിവസത്തെ ബുക്കിംഗ് കാലയളവില്‍ 2020 മാര്‍ച്ച് 11 നും ഏപ്രില്‍ 15 നും ഇടയില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഗോ എയറിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്കും ലാഭകരമായ ഓഫറുകള്‍ എയര്‍ലൈന്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 5,295 രൂപ മുതല്‍ ലഭ്യമാണ്.

ഓഫര്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഗോ എയറിന്റെ വെബ്സൈറ്റ് വഴിയോ ലഭിക്കും. ഗോ എയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താലും ഓഫര്‍ ലഭിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ GOAPP10 കോഡ് ഉപയോഗിച്ചാല്‍ 10% തല്‍ക്ഷണ കിഴിവ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x