150 കുവൈറ്റ് ദിനാറാണ് ഇതേവരെ നൽകികൊണ്ടിരുന്നത് ഇത് 60 ദിനാർ ആയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന വിദേശികളായ അധ്യാപർക്ക് നൽകിക്കൊണ്ടിരുന്ന ഹൗസിംഗ് അലവൻസ് സിവിൽ സർവീസ് കമ്മീഷൻ വെട്ടിക്കുറച്ചു. 150 കുവൈറ്റ് ദിനാറാണ് ഇതേവരെ നൽകികൊണ്ടിരുന്നത് ഇത് 60 ദിനാർ ആയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷംവരെ പൊതുമേഖലയിലെ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിക്കുന്ന പുരുഷന്മാരായ അധ്യാപകർക്ക് 150 ദിനാറും സ്ത്രീകൾക്ക് 60 ദിനാറുമായിരുന്നു ഹൗസിംഗ് അലവൻസായി നൽകിയത്. എന്നാൽ ഇത് ലിംഗവിവേചനമാണെന്ന് കാണിച്ച് വനിത അധ്യാപകർ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം എല്ലാ അധ്യാപകരുടെയും ഹൗസിംഗ് അലവൻസ് 150 ദിനാർ ആയി ഉയർത്തുകയും ചെയ്തു. ഇതാണിപ്പോൾ 60 ദിനാറാക്കി കുറച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.