Currency

സൗദി അറേബ്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി

സ്വന്തം ലേഖകന്‍Friday, March 6, 2020 11:25 am

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ ഇറാനില്‍ നിന്ന് കുവൈത്ത് വഴിയെത്തിയ ദമ്പതികളാണ്. കൊറോണ സ്ഥിരീകരിച്ച അഞ്ചു പേരും സൗദി പൗരന്മാരാണ്. ഭയപ്പെടാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.

അഞ്ചു പേരാണിപ്പോള്‍ ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ചികിത്സയിലാണ്. കൊറോണ സ്ഥീരീകരിച്ചവര്‍ക്കെല്ലാം ഇത് പടര്‍ന്നത് ഇറാനില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x