Currency

മിസൈമീര്‍ ഇന്റര്‍ചേഞ്ചില്‍ അഞ്ച് പുതിയ റോഡുകള്‍ തുറന്നു

സ്വന്തം ലേഖകന്‍Monday, March 16, 2020 2:16 pm

ദോഹ: മിസൈമീര്‍ ഇന്റര്‍ചേഞ്ചില്‍ അഞ്ച് പുതിയ റോഡുകള്‍ കൂടി തുറന്നു. ദോഹ എക്സ്പ്രസ് വേയും എക്സ്പ്രസ് വേയുടെ തെക്കന്‍ ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റര്‍ റോഡ്, ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് ഇ-റിങ് റോഡിലേക്കുള്ള 750 മീറ്റര്‍ തുരങ്കപാത, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഇ-റിങ് റോഡിലേക്കുള്ള പാത, റൗദത്ത് അല്‍ ഖെയില്‍ സ്ട്രീറ്റ്, ഇ-റിങ് റോഡിലേക്ക് ഒരു കിലോമീറ്റര്‍ നീളുന്ന തുരങ്കപാത എന്നിവയാണ് ഗതാഗതത്തിനായി തുറന്നത്. ഇവ കൂടാതെ റൗദത്ത് അല്‍ ഖെയില്‍ സ്ട്രീറ്റിനും ഡി റിങ് റോഡിനും നേര്‍ക്കുള്ള ഒരു കിലോമീറ്റര്‍ പാലവും തുറന്നിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലേക്കും ഗതാഗതം സാധ്യമാണ്.

ദോഹ എക്സ്പ്രസ് വേയിലേക്കുള്ള 500 മീറ്റര്‍ എക്സിറ്റ് പാത കൂടി തുറക്കുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ദോഹ എക്സ്പ്രസ് വേയിലേക്ക് നേരിട്ടുള്ള ഗതാഗതം സാധ്യമാകും. മൂന്ന് നിരപ്പിലായുള്ള മിസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ 9 അണ്ടര്‍ പാസുകള്‍, 2 പ്രധാന പാലങ്ങള്‍ എന്നിവയെല്ലാമുണ്ട്.. 6.1 കിലോമീറ്റര്‍ നീളുന്ന ഇന്റര്‍ചേഞ്ചില്‍ ഇരുവശങ്ങളിലേക്കുമായി 3 മുതല്‍ 4 വരി പാതകളാണുള്ളത്. 30,000 വാഹനങ്ങളെ മണിക്കൂറില്‍ ഉള്‍ക്കൊള്ളാം. രാജ്യത്ത് 3 നിരപ്പിലായുള്ള ഇന്റര്‍ചേഞ്ച് ഇതാദ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x