കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരുമാസക്കാലം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. മാര്‍ച്ച് 22 മുതല്‍ ഒരു മാസത്തേക്ക് പ്രതിദിനം 5 ജി.ബി ഇന്റര്‍നെറ്റും ലോക്കല്‍ കോളും സൗജന്യമായി ലഭിക്കും. സൈന്‍, എസ്.ടി.സി, ഉരീദു കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്.
മൊബൈല്‍ കമ്പനികള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി അതോറിറ്റി (സിട്ര)യുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.