
ഡിട്രോയിറ്റ്: കോവിഡ്-19 ന്റെ പിടിയിലമര്‍ന്ന് മിഷിഗണും ജനജീവിതം നിശ്ചലമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ കോവിഡ് -19 കേസുകള്‍ 1000 -ല്‍ അധികം കടക്കുകയും ഒമ്പതോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 23 അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ പറയുന്നു. ഒരുതരത്തിലുള്ള ഒത്തുചേരലുകളോ സമ്മേളനങ്ങളോ ഏപ്രില്‍ 13 വരെ അനുവദിക്കുന്നില്ല. ഭക്ഷണം, മരുന്നുകള്‍, വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കല്‍, എന്നിവക്കല്ലാതെ പുറത്തുപോകാന്‍ അനുവദിക്കുന്നതല്ല. അടിയന്തര സഹായം നല്‍കുന്ന ആശുപത്രികള്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ഫാര്‍മസികള്‍, സ്റ്റോറുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
സ്‌കൂളുകള്‍ ഏപ്രില്‍13 വരെ അടച്ചിടും. കോവിഡ്-19 മഹാവിപത്തിനെ നിയന്ത്രിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവുകയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യാന്‍ ഗവര്‍ണര്‍ വിറ്റ്മര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.