Currency

കൊവിഡ് 19: ഒമാനില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Saturday, March 28, 2020 1:03 pm

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് ഒമാന്‍ കൃഷി- മത്സ്യബന്ധന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

തീരുമാനം മാര്‍ച്ച് 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മത്സ്യബന്ധന തൊഴിലാളികളെയും, വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദല്‍ വിപണന സംവിധാനം തയ്യാറാക്കുവാന്‍ മന്ത്രാലയം അതാതു ഗവര്‍ണറേറ്ററുകളിലെ ഡയറക്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോകതാക്കള്‍ക്ക് മത്സ്യങ്ങള്‍ വാണിജ്യ കേന്ദ്രങ്ങളില്‍നിന്നും, മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x