അബുദാബി: അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീരുന്നവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സ്മാര്‍ട് ആപ്പ് വഴി അപേക്ഷിക്കാമെന്ന് അബുദാബി മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ അറിയിച്ചു. കണ്ണ് പരിശോധന, ടെസ്റ്റ്, പിഴ, ബ്ലാക് പോയിന്റ് ഇവ പരിഗണിക്കാതെ നാളെ മുതല്‍ സേവനം ലഭ്യമാക്കി തുടങ്ങും.
സ്മാര്‍ട് ആപ്പിലൂടെ ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മുടക്കമില്ലാതെ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.