
റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്. എന്നാല്‍ കോവിഡ് 19 പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ലീവ് അനുവദിച്ചതും തുടരണം. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പു വരെ പാലിക്കണം. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും. രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം സജീവമായി തുടരുന്നതിന്റെ ഭാഗമായാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.