
അബൂദബി: അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന ദിവസങ്ങളില്‍ രാത്രി പുറത്തിറങ്ങാന്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക പെര്‍മിറ്റും യു.എ.ഇ നിര്‍ത്തലാക്കി. ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കും അതീവ പ്രാധാന്യമുള്ള ജോലികള്‍ക്കുമായി പുറത്തിറങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ അനുമതി നിര്‍ത്തലാക്കിയതോടെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഈ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്.
www.move.gov.ae എന്ന സൈറ്റ് മുഖേന അനുമതി തേടിയ ശേഷം പുറത്തിറങ്ങാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ്ഇപ്പോള്‍ റദ്ധാക്കിയിരിക്കുന്നത്. ഈ സമയം അനുവാദമില്ലാതെ പുറത്തുപോകുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.