Currency

ഷോപ്പിങ്ങിന് പോകുമ്പോള്‍ കുട്ടികളെ ഒഴിവാക്കണം, നിര്‍ദേശവുമായി വ്യവസായ വാണിജ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, April 4, 2020 10:53 am

മസ്‌കത്ത്: ഷോപ്പിങ്ങിന് പോകുന്നവര്‍ കുട്ടികളെ ഒഴിവാക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളെ വീട്ടിലിരുത്തുന്നതിന് ഒപ്പം കുടുംബത്തിലെ ഒരംഗം മാത്രമെ ഷോപ്പിങ്ങിനായി പോകാന്‍ പാടുള്ളൂ. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുമതിയുണ്ടാകും. കോവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിര്‍ദേശം.

തിരക്കുള്ള സമയങ്ങളിലെ ഷോപ്പിങ് ഒഴിവാക്കണം. സ്ഥാപനങ്ങളിലെ തിരക്ക് വര്‍ധിക്കുന്ന പക്ഷം കടയിലെ ജീവനക്കാര്‍ക്ക് പ്രധാന വാതിലുകള്‍ അടച്ച് ആളുകള്‍ അകത്ത് പ്രവേശിക്കുന്നത് തടയുകയും തിരക്ക് നിയന്ത്രിക്കുകയും ചെയ്യാം. മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണം. ബില്‍ കൗണ്ടറുകളിലും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അധികൃതര്‍ നിര്‍ദേശിച്ചു. ഗ്രോസറി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x