
വാഷിങ്ടണ്‍: കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയും കോവിഡ് മരണവും രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ ആശങ്കാജനകമായാണ് വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 1255 പേരാണ് യു.എസില്‍ മരിച്ചത്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,984 ആയി ഉയര്‍ന്നു.
ആകെ 3,67,004 ആളുകള്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 19,671 പേര് മാത്രമാണ് രോഗത്തെ അതിജീവിച്ചത്. 3,36,462 പേര് ഇപ്പോഴും ചികിത്സയിലാണ്. രോഗബാധിതരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതും അത്യാവശ്യ മരുന്നുകളും പ്രതിരോധ വസ്ത്രങ്ങള്‍ക്കും ഉള്‍പ്പെടെ അനുഭവപ്പെടുന്ന ക്ഷാമവും അമേരിക്കക്കു തിരിച്ചടിയായിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഇതുവരെ 4,758 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 1,31,916 ആയി ഉയര്‍ന്നു. 1,13,792 പേര് ഇപ്പോഴും ചികിത്സയിലാണ്. ന്യൂജേഴ്സിയില്‍ ആകെ മരണം 1003. രോഗം ബാധിച്ചവര്‍ 41090. 39,995 പേര് ഇപ്പോഴും ചികിത്സയിലാണ്. മിഷിഗണില്‍ ഇന്നലെ 110 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണം 727 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17221. ഇവരില്‍ 16425 പേര് ഇപ്പോഴും ചികിത്സയിലാണ്. കാലിഫോണിയയില്‍ രോഗം ബാധിച്ചവര്‍ 16019. മരണം 380. 14,739 പേര് ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. ലൂയിസിയാനയില്‍ ഇതുവരെ 512 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 14,867. ഇവരില്‍ 14,305 പേര് ആശുപത്രികളിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.