Currency

ഖത്തറില്‍ ഹോം ഡെലിവറി സര്‍വീസ് ചാര്‍ജ്ജ് പരമാവധി 10 റിയാലാക്കി പുതിയ ഉത്തരവ്

സ്വന്തം ലേഖകന്‍Wednesday, April 8, 2020 7:35 pm

ദോഹ: ഖത്തറിലെ ഹോം ഡെലിവറി സര്‍വീസ് കമ്പനികള്‍ക്കും ഇ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും ഖത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ നിബന്ധനകളേര്‍പ്പെടുത്തി. വീട്ടിലെത്തിച്ചു നല്‍കുന്ന ഒരു വസ്തുവിന്മേല്‍ പത്ത് റിയാലിലധികം ഡെലിവറി സര്‍വീസ് ചാര്‍ജ്ജായി ഈടാക്കരുതെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.

വ്യാപാരസ്ഥാപനങ്ങള്‍ക്കും പര്‍ച്ചേയ്‌സിങിനും നിയന്ത്രണങ്ങള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് ഹോം ഡെലിവറി സര്‍വീസുകള്‍ക്കും ഇ മാര്‍ക്കറ്റിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. അവസരം മുതലാക്കി ചില കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ട നിരക്കും പുനക്രമീകരിച്ചിട്ടുണ്ട്. പുതിയ അറിയിപ്പുകളുണ്ടാകുന്നത് വരെ ഈ നിരക്കുകളില്‍ വര്‍ധന വരുത്തുന്നത് കുറ്റകരമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x