
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 15 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് സിവില്‍ വിയോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. കൊറോണയെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂ.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സര്‍വീസുകളില്ലാതെ പല പ്രദേശങ്ങളില്‍ നില്‍ക്കേണ്ടി വന്ന ജനങ്ങളെ കുറിച്ചോര്‍ത്ത് വിഷമമുണ്ടെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ 21 ദിവസം നീണ്ട് നില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.