Currency

98% വരെ ഫീസ് ഇളവുമായി യുഎഇ; 94 സേവനങ്ങള്‍ക്ക് ബാധകം

സ്വന്തം ലേഖകന്‍Monday, April 13, 2020 12:12 pm

അബുദാബി: കോവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയം 94 സേവനങ്ങള്‍ക്കുള്ള ഫീസ് കുറച്ചു. 25 മുതല്‍ 98% വരെ ഫീസിളവാണ് നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ബിസിനസ് മേഖലകള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് സേവന നിരക്ക് കുറച്ചിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വ്യാപാര, വ്യവസായ, നിക്ഷേപ, ഉല്‍പാദന, കയറ്റുമതി, ഇറക്കുമതി മേഖലകളുമായി ബന്ധപ്പെട്ട ഫീസുകളാണ് ഇവയില്‍ ഏറെയും.

മാറിയ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ബിസിനസ് തുടങ്ങാനുള്ള അവസരം ഒരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ഇതിലൂടെ 11.3 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഇളവുകളാണ് ലഭ്യമാകുകയെന്നും അദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x