
കുവൈത്ത് സിറ്റി: വിസ കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കാലാവധി നീട്ടി നല്‍കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് എക്‌സ്റ്റെന്‍ഷന്‍ അനുവദിച്ചത്. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി തന്നെ വിസ കാലാവധി മെയ് 31 വരെ ആക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റും ഏപ്രില്‍ 26 വരെ അവധിയായതും കോവിഡ് നിയന്ത്രണങ്ങളും പരിഗണിച്ചാണ് നടപടി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയവര്‍ക്കും വിസ പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. നിലവില്‍ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി ആനുകൂല്യം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.