
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷ നല്കിയ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 3000 ആയി. യാത്രാരേഖയായി പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. അവരെ കുവൈത്ത് അധികൃതര്‍ സജ്ജീകരിച്ച താത്കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വരെ അവര്‍ അഭയകേന്ദ്രങ്ങളില്‍ തുടരും. യാത്രാരേഖകളൊന്നും ഇല്ലാത്തവര്‍ക്ക് എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.
വൊളന്റിയര്‍മാര്‍ മുഖേന സ്വീകരിച്ച അപേക്ഷകള്‍ പരിശോധിച്ച് എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അച്ചടി ആരംഭിച്ചിട്ടുണ്ട്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ പൊതുമാപ്പ് റജിസ്ട്രേഷന് കേന്ദ്രങ്ങളിലേക്ക് അപേക്ഷകരുടെ ഒഴുക്ക് വര്‍ധിക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് 30 നാണ് അവസാനിക്കേണ്ടത്. അതേസമയം വീസക്കച്ചവടത്തിന് ഇരയായ വിദേശികള്‍ക്ക് അഭയം നല്‍കുന്നതിനും സ്വദേശത്തേക്കു മടക്കി അയയ്ക്കുന്നതിനുമുള്ള മുഴുവന്‍ ചെലവും വീസക്കച്ചവടത്തില് ഉള്‍പ്പെട്ട വ്യക്തികളും സംഘങ്ങളുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ഈടാക്കുമെന്നു സാമൂഹിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.