Currency

ഒമാനിലെ ഈ വര്‍ഷത്തെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, April 21, 2020 12:15 pm

ഒമാന്‍: ഈ വര്‍ഷത്തെ പൊതുഅവധി ദിനങ്ങള്‍ സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ രാജകീയ ഉത്തരവ് പുറത്തിറങ്ങി. മുഹറം ഒന്ന്, നബിദിനം, ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് ഒരു ദിവസം വീതം അവധിയായിരിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി നവംബര്‍ 18, 19 ദിവസളില്‍ അവധി ലഭിക്കും. ചെറിയ പെരുന്നാള്‍ അവധി റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയും ബലി പെരുന്നാള്‍ അവധി ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെയും ആയിരിക്കും.

മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള അവധി ദിനങ്ങള്‍ വെള്ളിയാഴ്ചകളിലാണ് വരുന്നതെങ്കില്‍ മറ്റൊരു ദിവസം അവധി നല്‍കും. രണ്ട് പെരുന്നാളുകളുടെയും ആദ്യ ദിനങ്ങള്‍ വെള്ളിയാഴ്ചകളിലാണ് വരുന്നതെങ്കിലും മറ്റൊരു ദിവസം അവധി നല്‍കും. നവോത്ഥാനദിനമായ ജൂലൈ 23ന് അവധിയുണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x